ഗാലക്സി M01
2020-06-02 By Admin
സാംസങ് ശ്രേണിയിലെ പുതിയ ബഡ്ജറ്റ് ഫോണുകളായ m01, M11 എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ന് വൈകിട്ട് മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും, സാംസങ് ഇന്ത്യ സ്റ്റോറുകൾ വഴിയും, തിരഞ്ഞെടുത്ത പ്രധാന ഇ-റീടൈലർ വഴിയും ഫോൺ ലഭ്യമാകും.
3 ജിബി റാം + 32 ജിബി മെമ്മറി എന്ന ഒറ്റ ഓപ്‌ഷനിൽ എത്തുന്ന ഗാലക്‌സി m01 നു 8 ,999 രൂപയാണ് വില. ഗാലക്‌സി M11 നു രണ്ട് വേരിയെന്റുകൾ ഉണ്ട്. ആദ്യ വേരിയന്റിന് 3 ജിബി റാം + 32 ജിബി മെമ്മറിയും 10 ,999 രൂപയുമാണ് വില. 4 ജിബി റാം + 64 ജിബി മെമ്മറി വേരിയന്റിന് 12 ,999 രൂപയാണ് വില.
ഗാലക്‌സി M01
ചുവപ്പ്, നീല, കറുപ്പ് എന്നീ 3 നിറങ്ങളിൽ ലഭിക്കുന്ന ഗാലക്സി m01 ന് 5.71 ഇഞ്ച് HD + ഡിസ്പ്ലേ ( 1560 X 720 പിക്സൽ ) ആണ്. 19 :9 ആണ് ആസ്പെക്ട് റേഷ്യോ.1 .95 GH ക്വൽകോം സ്നാപ്ഡ്രാഗൺ 439 ഒക്ടാ-കോർ പ്രോസെസ്സറിൽ പ്രവർത്തിക്കുന്ന ഗാലക്സി m01 ന്റെ ഇൻബിൽറ്റ് മെമ്മറി 32 ജിബിയിൽ നിന്ന് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെയായി ഉയർത്താം. 2 മെഗാപിക്സിൽ ഡെപ്ത് സെൻസറും ,13 മെഗാ പിക്സൽ പ്രൈമറി ലെൻസും ചേർന്ന ഡ്യൂവൽ ക്യാമറ ആണ്. മുൻ ക്യാമറ 5 മെഗാ പിക്സൽ. ആൻഡ്രോയിഡ് 10 ന്റെ ONE UI ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്. ബാറ്ററി 4000 mAh .ഫേസ് റെക്കഗ്നിഷൻ, ഡോൾബി അറ്റ്മോസ്, സാംസങ് ഹെൽത്ത് തുടങ്ങിയ ഫീച്ചറുകളും m10 നുണ്ട്.
ഗാലക്‌സി M11
നീല, കറുപ്പ് വയലറ്റ് നിറങ്ങളിലാണ് ഗാലക്‌സി M11 ലഭ്യമാവുക. ഡ്യൂവൽ സിം (നാനോ), 6.4 ഇഞ്ച് HD + ഇൻഫിനിറ്റി-O ഡിസ്പ്ലേ പാനൽ, 1.8 GHz ഒക്ടാ-കോർ സ്നാപ്പ്ഡ്രാഗൺ 450 പ്രോസസ്സർ, 3 ജിബി റാം അല്ലെങ്കിൽ 4 ജിബി റാം എന്നിവയാണുള്ളത്. 512 ജിബി വരെ മെമ്മറി കാർഡ് ഉയർത്താം. 13 മെഗാപിക്സൽ പ്രൈമറി ലെൻസും 5 മെഗാ പിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്നുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ്. 8 മെഗാ പിക്സൽ പഞ്ച്ഹോൾ ക്യാമറയാണ് മുന്നിൽ. 5000 mAh ബാറ്ററിയിൽ 15 ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഫിംഗർ പ്രിന്റ് സെൻസർ പിറകിലാണ്.