പ്രൈം മെമ്പര്‍ഷിപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കാൻ ആമസോൺ

2021-10-22 By Admin

പ്രൈം മെമ്പര്‍ഷിപ്പിന്റെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ആമസോൺ പുതുക്കുന്നു. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് ഇന്ത്യയില്‍ നിലവിലുള്ള വാര്‍ഷിക നിരക്ക് 999 രൂപയാണ്. ഇത് 1499 രൂപയാവും. മൂന്ന് മാസത്തെ പ്ലാനിന് നിലവില്‍ ഈടാക്കുന്നത് 329 രൂപയാണ്. ഇത് 459 രൂപയായി മാറും. പ്രതിമാസ പ്ലാനിന് ആമസോണ്‍ നിലവില്‍ ഈടാക്കുന്നത് 129 രൂപയാണ്. അത് 179 രൂപയായവും മാറും. എന്നാല്‍ പുതിയ നിരക്കുകള്‍ എന്നു മുതലാണ് പ്രാവര്‍ത്തികമാക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനിടെയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഷോപ്പിംഗ്, ഷോപ്പിംഗ് ഇളവുകള്‍, എന്റര്‍ടെയ്ന്‍മെന്റിനായുള്ള ഒടിടി പ്ലാറ്റ്‌ഫോം ആയ പ്രൈം വീഡിയോ എന്നിവയാണ് പ്രൈം മെമ്പര്‍ഷിപ്പിലൂടെ ആമസോണ്‍ നല്‍കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് പ്രൈം മെമ്പര്‍ഷിപ്പ് ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഒടിടി മേഖലയില്‍ ഇന്ത്യയിലെ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||