ജിഫി ഇനി ഫേസ്ബുക്കിന് സ്വന്തം

2020-05-29 By Admin

ആനിമേറ്റഡ് ജിഫ് ഇമേജ് നിർമിക്കാനും സെർച്ച് ചെയ്യാനും ഷെയർ ചെയ്യാനുമൊക്കെ സഹായിക്കുന്ന ജിഫി വെബ്സൈറ്റ് ഇനി ഫേസ്ബുക്കിന് സ്വന്തം. 400 മില്യൺ ഡോളറിനാണ് ഫേസ്ബുക് ജിഫിയെ സ്വന്തമാക്കിയത്. ഫേസ്ബുക്കിന് കീഴിലുള്ള ഇൻസ്റ്റാഗ്രാം ടീമിന്റെ ഭാഗമായി ജിഫി ഇനി പ്രവർത്തിക്കും.
      ഫേസ്ബുക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം ട്വിറ്റർ എന്നീ ആപ്ലിക്കേഷനുകളിൽ മെസ്സേജുകൾക്കും പോസ്റ്റുകൾക്കും മറുപടി നൽകാൻ ഉപയോഗിക്കുന്ന ആനിമേറ്റഡ് ജിഫ് ഇമേജ് ഫീച്ചർ എല്ലാവരും ഉപയോഗിച്ച് കാണും. ജിഫി പ്ലാറ്റ്ഫോമുമായി ഇന്റഗ്രേറ്റ് ചെയ്താണ് ഈ സോഷ്യൽ മീഡിയ അപ്പുകളിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാനുള്ള ജിഫ് വരുന്നത്. പല മൂഡിലുള്ള ജിഫ് ഇമേജ് സെർച്ച് ചെയ്ത് കണ്ടെത്തി മറുപടി നൽകാനും കഴിയും. ഇതെല്ലാം സാധ്യമാകുന്നത് ജിഫി അപ്ലിക്കേഷൻ വഴിയാണ്.
      ജിഫി വെബ്സൈറ്റിൽ അംഗങ്ങൾക്ക് ജിഫ് ഇമേജ് നിർമിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ കൈയിലുള്ള ജിഫ് ഇമേജ് അതിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യാം. വെബ്‌സൈറ്റിൽ നിന്നും ഇതെല്ലാം ഷെയർ ചെയ്യുകയും ചെയ്യാം. ജിഫി അംഗങ്ങൾക്ക് തുടർന്നും ഈ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ഫേസ്ബുക് വ്യക്തമാക്കിയിട്ടുണ്ട്. 
 അലക്സ് ചുങ് , ജാസ് കോക്ക് എന്നിവർ ചേർന്ന് ൨൦൧൩ ലാണ് ജിഫി കമ്പനി ആരംഭിക്കുന്നത്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||