2020-05-06 By Admin
ഉപയോക്താക്കൾക്ക് പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന 'വാട്‌സ്ആപ്പ് പേ' ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. നേരത്തെ വാട്സാപ്പ് പേ ജൂണിൽ ഇന്ത്യയിൽ ലഭ്യമാകുമെന്നായിരുന്നു വിവരം.
ആപ്ലിക്കേഷന്റെ പേയ്‌മെന്റ് സേവനം മൂന്ന് സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അടുത്ത ഘട്ടത്തിൽ ചേരും.
നിലവിൽ വാട്‌സ്ആപ്പ് പേ ഐ.സി.ഐ.സി.ഐ ബാങ്ക് വഴി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ അനുവദിക്കുന്നുണ്ട്.