ലോക്ക്ഡൗൺ; വീടുകളിൽ ചികിത്സ നൽകി ആയുർവേദ ഡോക്ടർമാർ

2020-04-24 By Admin

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ചികിത്സ നൽകി ആയുർവേദ ഡോക്ടർമാർ. കഴക്കൂട്ടം മണ്ഡലത്തിലുള്ളവര്‍ക്കായാണ് ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്ന് ആയുര്‍വേദ മൊബൈല്‍ ക്ലിനിക് സംവിധാനം ഒരുക്കുന്നത്. 

ആയുർവേദ ഡോക്ടർമാർ ഗൃഹസന്ദര്‍ശനം നടത്തി ചികിത്സ നടത്തുന്ന ‘ആയുര്‍വേദം അരികില്‍’ എന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. സേവനവും മരുന്നും തികച്ചും സൗജന്യമാണ്. രോഗികളെ കഴിവതും ഈ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് എത്തിക്കാതെ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 

ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മെയ് 3 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സേവനം ലഭിക്കുക. 9447103222, 9961230754, 9946698961 എന്നീ നമ്പരുകളില്‍ വിളിച്ചാണ് സേവനത്തിനായി അപേക്ഷിക്കേണ്ടത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||