ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ഹേമമാലിനിക്ക്

2021-11-21 By Admin

പനാജി: 2021-ലെ ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം നടിയും എം.പിയുമായ ഹേമ മാലിനിക്ക്. ഗോവയില്‍ നടക്കുന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേര്‍ന്ന് പുരസ്‌കാരം വിതരണം ചെയ്തു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണെന്നും അതില്‍ അല്പം ഇഷ്ടം കൂടുതലുള്ളത് സീതാ ഓര്‍ ഗീത, ഷോലെ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണെന്നും അവര്‍ പറഞ്ഞു. നിലവില്‍ മഥുരയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഹേമ മാലിനി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||