ഐഎൻഎസ് വിശാഖപട്ടണം നാളെ രാജ്യത്തിനു സമർപ്പിക്കും

2021-11-20 By Admin

ന്യൂഡൽഹി: സമുദ്ര സുരക്ഷാരംഗത്ത് ഇന്ത്യക്ക് വൻ കുതിപ്പു നൽകുന്ന അത്യാധുനിക പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം നാളെ നാവികസേനയ്ക്കു സമർപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ സാന്നിധ്യത്തിൽ മുംബൈയിലെ മസഗോൺ ഡോക്ക്‌യാർഡിലാണു ചടങ്ങ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 


നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട കപ്പലുകളിൽ  ഏറ്റവും വലുതെന്ന വിശേഷണവും വിശാഖപട്ടണത്തിനു സ്വന്തം. പി15 സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഷിപ്പ് വിഭാഗത്തിൽപ്പെട്ട പടക്കപ്പലിന്‍റെ 75 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യൻ നിർമിതമാണ്. കമ്മിഷൻ ചെയ്തശേഷവും നിരവധി പരീക്ഷണങ്ങൾ നടത്തുമെന്നും ഇതിനുശേഷമേ നാവിക വ്യൂഹത്തിൽ ഉൾപ്പെടുത്തൂ എന്നും ഐഎൻഎസ് വിശാഖപട്ടണത്തിന്‍റെ നിയുക്ത കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ ബിരേന്ദ്ര സിങ് ബെയിൻസ്. കൂടുതൽ മെച്ചപ്പെട്ട യന്ത്ര- ആയുധ സംവിധാനങ്ങളും സെൻസറുകളും ടോർപ്പിഡോകളുമാണ് കപ്പലിലുള്ളതെന്നും ബെയിൻസ് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||