കേരളാ ബ്ലാസ്റ്റേഴ്സിന് ആശംസയുമായി സഞ്ജു സാംസൺ

2021-11-19 By Admin

ഐ എസ് എൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് താരം ആശംസകൾ അറിയിച്ചത്. ഇന്ന് സീസൺ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എല്ലാവിധ ആശംസകളും നേരുന്നതായി സഞ്ജു പറഞ്ഞു. തന്റെ സുഹൃത്തുക്കളായ കേരള ബ്ലാസ്റ്റേഴ്സിലെ സഹൽ, രാഹുൽ, പ്രശാന്ത്, ഹക്കു എന്നിവർക്ക് പ്രത്യേക ആശംസകൾ അറിയിക്കുന്നതായും ടീമിനൊപ്പം എന്നും തന്റെ പിന്തുണ ഉണ്ടായിരിക്കും എന്നു സഞ്ജു പറഞ്ഞു. ഇന്ന് നടക്കുന്ന ഐ എസ് എൽ ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാനെതിരെയാണ് ഇറങ്ങുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||