2021-11-17 By Admin
ജയ്പുർ: ക്രിക്കറ്റ് താരങ്ങളുടെ ജോലി ഭാരം കുറയ്ക്കണമെന്ന് ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ്. താരങ്ങള്‍ യന്ത്രങ്ങള്‍ അല്ല അവരുടെ ജോലി കുറച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് ദ്രാവിഡ് പറഞ്ഞു. വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യയുടെ മികച്ച താരങ്ങള്‍ നല്ല ഫിറ്റ്നസോടെ എത്തിക്കണം എങ്കില്‍ ജോലി ഭാരം കുറക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ഇന്ത്യ പല താരങ്ങള്‍ക്കും വിശ്രമം നല്‍കിയിരുന്നു. അത് ഇടവേളകളില്‍ തുടരണം എന്നാണ് ദ്രാവിഡ് പറയുന്നത്.