2021-11-19 By Admin
ചെന്നൈ: തമിഴ്നാട്ടിൽ വീട് ഇടിഞ്ഞു വീണ് 9 പേർ മരിച്ചു. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. തമിഴ്നാട്ടിലെ വെല്ലുരിൽ ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. മിസ്ബ ഫാത്തിമ, അനീസ ബീഗം, റൂഹി നാസ്, കൗസർ, തൻസീല, അഫീറ, മനുമല, തമഡ്, അഫ്ര എന്നിവരാണ് മരിച്ചത്.നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്കൻ തമിഴ്നാട്ടിൽ ഇന്നു കരതൊടും. ഇതിനുമുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. വടക്കൻ തീരദേശ ജില്ലകളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.