നമീബിയക്കെതിരെ ജയത്തോടെ ടി 20 ലോകകപ്പിൽ നിന്നും ഇന്ത്യക്ക് മടക്കം

2021-11-09 By Admin

ദുബായ്: നമീബിയക്കെതിരെ ജയത്തോടെ ടി 20 ലോകകപ്പിൽ നിന്നും ഇന്ത്യക്ക് മടക്കം. ഫലം അപ്രസക്തമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാന ടി20 മത്സരം അവിസ്മരണീയമാക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 56 റണ്‍സെടുത്ത രോഹിത് ശര്‍മ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ 54 റണ്‍സെടുത്തു. സ്കോര്‍ നമീബിയ 20 ഓവറില്‍ 132-8, ഇന്ത്യ 15.2 ഓവറില്‍ 136-1.

 ഇരു ടീമുകളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. എങ്കിലും ക്യാപ്റ്റന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും വിയജത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആയെന്ന സന്തോഷത്തോടെ ടി20 ലോകകപ്പിലെ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയയെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് നമീബിയ നേടിയത്. ഓപ്പണിങ് ഇറങ്ങിയ സ്റ്റീഫൻ ബാർഡും (21 പന്തിൽ 21) മൈക്കൽ വാൻ ലിങ്കനും (15 പന്തില് 14) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് തുടരെ തുടരെ ബാറ്റ്സ്മാൻമാർ കൂടാകെ കയറി. പിന്നീട് വന്ന നായകൻ ഗെർഹാർഡ് എറാസ്മസ് 20 ബോളിൽ 12 റൺസ് നേടി. പിന്നെ രണ്ടക്കം കടക്കാനായത് ഡേവിഡ് വീസിനാണ് 25 പന്തിൽ 26 റൺസ് അദ്ദേഹം നേടി. വാലറ്റക്കാരായ ജാൻ ഫ്രൈലിങ്കും (15 പന്തിൽ 15) റുബെൻ ട്രബിൾമാൻ (6 പന്തിൽ 13) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് നമീബിയക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്. ഇരുവരും പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||