ടി20 ലോകകപ്പിൽ പാകിസ്താന് തുടർച്ചയായ മൂന്നാം ജയം

2021-10-30 By Admin

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ തുടർച്ചയായ മൂന്നാം ജയവുമായി പാകിസ്ഥാൻ സെമിയിലേക്ക്. ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെഅഞ്ചു വിക്കറ്റിന് പാകിസ്ഥാൻ തോൽപ്പിച്ചു. അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടന്നു. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പാക്കുകയും ചെയ്തു.47 പന്തില്‍ നിന്ന് നാലു ഫോറടക്കം 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 

   കളിയില്‍ അഫ്ഗാനിസ്താന്‍ മേല്‍ക്കൈ നേടിനില്‍ക്കേ കരീം ജന്നത്തിന്റെ 19ാം ഓവറില്‍ നാലു സിക്‌സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത താരത്തെ മൂന്നാം ഓവറില്‍ മുജീബുര്‍ റഹ്മാനാണ് മടക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഫഖര്‍ സമാന്‍ ഒന്നിച്ചതോടെ അഫ്ഗാനിസ്താന്‍ പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.25 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത ഫഖര്‍ സമാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് നബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 10 പന്തില്‍ നിന്ന് 10 റണ്‍സുമായി മുഹമ്മദ് ഹഫീസും മടങ്ങി. തുടര്‍ന്ന് ബാബറും ഷുഐബ് മാലിക്കും ചേര്‍ന്ന് സ്‌കോര്‍ 122 വരെയെത്തിച്ചു. 17ാം ഓവറിലെ അവസാന പന്തില്‍ ബാബറിനെ മടക്കി റാഷിദ് ഖാന്‍ അഫ്ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നാലെ 18ാം ഓവറില്‍ മാലിക്കിനെ മടക്കി നവീന്‍ ഉള്‍ ഹഖ് പാകിസ്താനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. 15 പന്തില്‍ നിന്ന് 19 റണ്‍സെടുത്താണ് മാലിക്ക് മടങ്ങിയത്. എന്നാല്‍ 19ാം ഓവറില്‍ ആസിഫ് തകര്‍ത്തടിച്ചതോടെ പാകിസ്താന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||