ഒമാനിലേക്ക് ശ്രീലങ്കൻ പാക്കേജുമായി ട്രാവൽ ഏജൻസികൾ

2021-05-01 By Admin

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് വിമനങ്ങള്‍ക്ക് ഒമാന്‍ വിലക്കേർപ്പെടുത്തിയതിനാൽ മറ്റു രാജ്യങ്ങള്‍ വഴി ഒമാനിലെത്താനുള്ള വഴികളാണ് ഇപ്പോള്‍ പ്രവാസികള്‍ ഇപ്പോൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്ന ദിവസം ടിക്കറ്റിനായി നിരവധി പേരാണ് ഓടിയത്. ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ വഴി ഒമാനില്‍ എത്താനുള്ള വഴികളുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. 

ശ്രീലങ്ക, ഖത്തർ, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ പോയി 14 ദിവസം ക്വാറന്റീൻ ഇരുന്ന ശേഷം ഒമാനില്‍ പേകാനുള്ള സൗകര്യമാണ് ട്രാവൽ ഏജൻസികൾ നല്‍ക്കുന്നത്. ഹോട്ടലില്‍ തങ്ങാനും കൊവിഡ് പരിശോധന നടത്തി ഒമാനിലെത്തിക്കുകയും ചെയ്യുന്നതാണ് പാക്കേജ്. നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് വന്നതോടെ ശ്രീലങ്ക വഴിയുള്ള പാക്കേജുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒമാൻ എയർ, ശ്രീലങ്കൻ എയർ, സലാം എയർ എന്നിവ ശ്രീലങ്കയില്‍ നിന്ന് ഒമാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||