ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനൊരുങ്ങി സ്വിറ്റ്സർലൻഡും ഇറ്റലിയും

2020-05-02 By Admin

ജനീവ: ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനൊരുങ്ങി സ്വിറ്റ്സർലൻഡും ഇറ്റലിയും. 2021 വരെ അവധിക്കാല ആഘോഷങ്ങളും വിനോദ സഞ്ചാരങ്ങളും അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇരു രാജ്യങ്ങളും. 

എന്നാൽ ലോക്ക് ഡൗണിൽ വ്യാപകമായ ഇളവുകള്‍ അനുവദിക്കാന്‍ സ്വിസ് സര്‍ക്കാര്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഈ വര്‍ഷം തന്നെ ടൂറിസം മേഖലയും തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം വന്നത്. അടുത്ത വര്‍ഷം വരെ വിദേശ സഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ഇറ്റലിയും പിന്‍വലിച്ചു. 

എന്നാൽ വിനോദ സഞ്ചാര മേഖല അടുത്ത വർഷം വരെ പ്രവർത്തിക്കില്ല എന്ന് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ തന്നെ ഇപ്പോഴുത്തെ പ്രഖ്യാപനവും ഔദ്യോഗികമല്ല.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||