കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി: പ്രതിഷേധ സമരം ശക്തമാക്കി സിഐടിയു

2022-06-20 By Admin

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിലുള്ള പ്രതിഷേധസമരം ശക്തമാക്കി സിഐടിയു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫീസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു. ജീവനക്കാരടക്കം ആരെയും ഓഫീസിലേക്ക് കയറ്റിവിട്ടില്ല. ശമ്പള വിഷയത്തില്‍ സ്ഥിരമായ പരിഹാരം വേണമെന്നാണ് സി.ഐ.ടി.യു നിലപാട്. സി.പി.എമ്മിന്റെ തൊഴിലാളി സംഘടനയുടെ ഈ നീക്കം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്. 
വനിത ജീവനക്കാര്‍ അടക്കം മുന്നൂറിലെറെ പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം തുടങ്ങുന്നതിന് മുന്‍പെത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്. സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് സിഐടിയു നേതാക്കള്‍ വ്യക്തമാക്കി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. യൂണിയനുകള്‍ പണിമുടക്ക് തീരുമാനിച്ചതോടെ 27ന് യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||