ദത്ത് വിവാദം; കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും

2021-11-23 By Admin

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധാഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലാണ് ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കുക. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് വിവരം. കുഞ്ഞിന്റെ സാമ്പിള്‍ എടുത്ത ശേഷം ഇന്നലെ വൈകീട്ടോടെയാണ് അനുപമയുടേയും അജിത്തിന്റേയും ഡിഎന്‍എ സാമ്പിളുകള്‍ രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ സ്വീകരിച്ചത്. നടപടികള്‍ വേഗത്തിലാക്കുന്നതില്‍ തൃപ്തിയുണ്ടെങ്കിലും ഒരുമിച്ച് സാമ്പിള്‍ ശേഖരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് അനുപമ ആരോപിച്ചിരുന്നു. 


അതേസമയം, വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതിക്കെതിരെ ഉന്നയിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു. ഉന്നതമായ മനുഷ്യ സ്നേഹമാണ് സമിതിയുടെ മുഖമുദ്ര. കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പാലിച്ചാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്നും ഷിജുഖാന്‍ വ്യക്തമാക്കി. ദത്ത് വിവാദത്തില്‍ ഇതാദ്യമായാണ് ഷിജുഖാന്‍ പരസ്യ പ്രസ്താവന നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||