കൊള്ളപ്പലിശക്കാരുടെ ഭീഷണി : തൃശൂരിൽ പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

2021-11-19 By Admin

തൃശൂര്‍: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12 ന് ആത്മഹത്യ ചെയ്തത്. ദിവസ കലക്ഷനിൽ 5,000 രൂപ രമേശ് കൊള്ളപ്പലിശക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിരുന്നു. ഓഗസ്റ്റ് ആറാം തിയതിയാണ് കടമെടുത്തത്. 10,300 രൂപ തിരിച്ച് കൊടുത്തെങ്കിലും കൊള്ളപ്പലിശക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രമേശിന്‍റെ കുടുംബം ആരോപിച്ചു. 

പലിശക്കാര്‍ രമേശിന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. കുടുംബ സുഹൃത്തി‌ന്‍റെ ബന്ധുവിന്‍റെ കമ്പനിയില്‍ നിന്നാണ് പണം കടമെടുത്തത്. കടം വാങ്ങിയതിന്‍റെ ഇരട്ടി തുക തിരിച്ച് കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെട്ടതോടെ ഭീഷണി കൂടി. ഇതില്‍ മനം നൊന്താണ് രമേശ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രമേശിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||