2021-06-29 By Admin
മനാമ: സൗദിയില്‍ ഇന്ന് 302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 1,318 പുതിയ കോവിഡ് രോഗികളും 1,290 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,84,539 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,65,546 ഉം ആയി. 14 മരണങ്ങള്‍ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,789 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,204 ആണ്. ഇവരില്‍ 1,438 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.