സൗദിയിൽ ഹോട്ടലുകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

2021-10-12 By Admin

റിയാദ്: സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍ ഇളവ് വരുത്തി. മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധകളില്‍ മാറ്റം വരുത്തിയിരിക്കയാണ്. നേരത്തെ ഒരു മേശക്കുചുറ്റും ഒന്നിച്ച് ഇരിക്കാന്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. 


ഒരു ടേബിളില്‍ പത്ത് പേര്‍ക്ക് വരെ ഇരിക്കാമെന്നാണ് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം ഇന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കിയ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ നിര്‍ദേശം അനുസരിച്ച് ‘തവക്കല്‍ന’ ആപ്‌ളിക്കേഷനില്‍ രണ്ട് ഡോസ് കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ രേഖപ്പെടുത്തിയവര്‍ക്ക് മാത്രമെ റസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||