ഇന്ത്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് ബഹ്‌റൈൻ നിർത്തിവച്ചു

2021-06-14 By Admin

മനാമ: കൊവിഡിനെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് ബഹ്‌റൈന്‍ അനിശ്ചിത കാലത്തേക്ക് നിറുത്തി വച്ചു. ഇന്ത്യക്കുപുറമേ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിസ വിലക്കിയത്. 

അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു.കൊറോണ വൈറസ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||