സൗദിയിൽ രണ്ടാം ഡോസ് വാക്സിൻ : അഞ്ച് വിഭാഗങ്ങൾക്ക് മുൻഗണന

2021-06-06 By Admin

റിയാദ്: വാക്സിൻ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഘട്ടം നിർത്തിവച്ചു. ഇനി വാക്സിൻ നൽകുക അടിയന്തിരമായി നൽകേണ്ട അഞ്ച് വിഭാഗങ്ങൾക്കായിരിക്കും. വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയരാവുന്നവര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍, പൊണ്ണത്തടിയുള്ളവര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നീ അഞ്ചു വിഭാഗങ്ങള്‍ക്കാണ് നിലവില്‍ രണ്ടാം ഡോസ് വാക്സിന്‍ നല്‍കുക.

 ഇവര്‍ക്ക് ഉടന്‍ വിതരണം തുടങ്ങുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, രണ്ടാം ഡോസ് വൈകുന്നതിനെ ചൊല്ലി മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ അസീരി പറഞ്ഞു. രാജ്യത്ത് വാക്സിന്‍ എത്തുന്ന മുറയ്ക്ക് രണ്ടാംഡോസ് വിതരണം ചെയ്യും. രണ്ട് ഡോസുകള്‍ക്കിടയില്‍ കൃത്യമായി ഇത്ര ഇടവേള വേണമെന്ന് നിര്‍മാതാക്കള്‍ പറയുന്നില്ല. ചില രാജ്യങ്ങളില്‍ ഇത് മൂന്നു മാസവും ചില ഇടങ്ങളില്‍ നാലും മാസമാണ് ഇടവേള. 

രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര യാത്രയ്ക്ക് രണ്ടാം ഡോസ് നിര്‍ബന്ധമല്ല. വരുന്ന രാജ്യത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോതാണ് പല രാജ്യങ്ങളും നോക്കുന്നതെന്നും വാക്സിന്‍ എടുത്തോ ഇല്ലയോ എന്നുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 17നാണ് സൗദി അറേബ്യ വാക്സിന്‍ വിതരണം ആരംഭിച്ചത്. ഇതിനകം 1.47 കോടി ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||