2021-06-05 By Admin
റിയാദ്: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. മൂന്നു പേർക്കപരിക്കേറ്റു. നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ (31), കോട്ടയം സ്വദേശിനി ഷിൻസി ഫിലിപ് (28) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് മലയാളി നഴ്‌സുമാരെയും വാഹനത്തിന്റെ ഡ്രൈവർ അഭിജിത്തിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.