2020-04-18 By Admin
കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് ഏപ്രിൽ 20 ന് ശേഷം മുത്തൂറ്റ് ഫിനാൻസ് ശാഖകൾ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.
വൈറസ് പൂർണ്ണമായും തടയാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി മാത്രമേ സേവനങ്ങൾ ആരംഭിക്കുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കി.
രോഗ വ്യാപനം തടയുന്നതിന് സർക്കാർ ഹോട്ട് സ്പോട്ടുകളും മറ്റും കർശനമായി നിരീക്ഷിക്കുന്നതിനാൽ ജില്ലകളുടെ പ്രാദേശിക ഉത്തരവുകൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് മുത്തൂറ്റ് ഫിനാൻസ് അറിയിച്ചു.