ഫോക്സ്‌വാഗൺ ടൈഗൂൺ ഇന്ത്യയിൽ അവതരിപ്പിച്ചു

2021-09-24 By Admin

കൊച്ചി : ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. 1.0എല്‍ ടിഎസ്ഐ ഡൈനാമിക് ലൈനിന് 10.49 ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്ഐ പെര്‍ഫോമന്‍സ് ലൈനിന് 14.99 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം പ്രാരംഭ വിലകള്‍. ആഗോളതലത്തില്‍ പ്രശംസ നേടിയ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് പുതിയ ഫോക്സ്‌വാഗൺ ടൈഗൂണ്‍. 

   ജര്‍മ്മന്‍ എന്‍ജിനീയേര്‍ഡ് എസ് യു വി ഡബ്‌ള്യു ടൈഗൂണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ് യു വി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും മികച്ച ബില്‍ഡ് ക്വാളിറ്റി, സുരക്ഷ, അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഫോക്സ്‌വാഗൺ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ ആശിഷ് ഗുപ്ത പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||