2020-02-18 By Admin
റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമായിരുന്ന സൗജന്യ വൈഫൈ സേവനം നിർത്താനൊരുങ്ങി ഗൂഗിൾ. ഇന്ന് ആളുകൾ കൂടുതലും മൊബൈൽ ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും വൈഫൈ സംവദനം തങ്ങൾക്ക് കൂടുതൽ ബുന്ധിമുട്ടുണ്ടാക്കുന്നെന്നും ഗൂഗിൾ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ അഞ്ച് വര്‍ഷം മുൻപാണ് ഗൂഗിൾ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചത്.
എന്നാല്‍ റെയില്‍ടെല്‍ തുടര്‍ന്നും സൗജന്യ വൈഫൈ സേവനം രാജ്യത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 5600 ഓളം റെയില്‍വേ സ്റ്റേഷനുകളിലാണ് നിലവില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനമുള്ളത്.