ഒരു ലക്ഷം കോടി ക്ലബ്ബിൽ ഇടം പിടിച്ച് 47 കമ്പനികൾ

2021-08-28 By Admin

ന്യൂഡല്‍ഹി: വിപണിമൂല്യത്തില്‍ മികച്ചനേട്ടവുമായി കൂടുതൽ കമ്പനികള്‍. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികള്‍ സ്വന്തമാക്കിയതോടെ ഒരു വര്‍ഷത്തിനിടെ ഈവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി. ഒരു വര്‍ഷം മുമ്പ് 28 കമ്പനികളാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നത്. അദാനി എന്റര്‍പ്രൈസസ്, ബിപിസിഎല്‍, ഡാബര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷം കോടി ക്ലബില്‍ അംഗമായത്. ഓഹരി വിപണിയില്‍ കുതിപ്പുണ്ടാകുമ്പോള്‍ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തല്‍. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയില്‍ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എന്‍ടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎന്‍ജിസി എന്നീ കമ്പനികളെക്കൂടാതെ പവര്‍ഗ്രിഡ് കോര്‍പറേഷനും നേട്ടം സ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തില്‍ ഒരുവര്‍ഷത്തിനിടെ 49ശതമാനവും ഒഎന്‍ജിസിയുടേത് 24ശതമാനവുമാണ് വര്‍ധനവുണ്ടായത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||