ഓഡിയുടെ പുതിയ മോഡൽ ആർഎസ് 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

2021-08-11 By Admin

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ കരുത്തുറ്റ പുതിയ മോഡല്‍ ആര്‍.എസ്.5 സ്‌പോര്‍ട്ബാക്ക് വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എക്‌സ് ഷോറൂം വില 1.04 കോടി രൂപയാണ്. 450 എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കും തരുന്ന 2.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ കാറിന്റെ ഹൃദയം. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്‍ഡ് മതി. ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ വേഗവും ഈ മോഡലിന് സ്വന്തമാണ് – മണിക്കൂറില്‍ 250 കിലോമീറ്റര്‍. കരുത്തിന് പേരുകേട്ട ഔഡി ആര്‍.എസ്.5-ന്റെ സ്‌പോര്‍ട്ബാക്ക് ആദ്യമായാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് ഔഡി ഇന്ത്യ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||