സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

2021-08-07 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ തകര്‍ച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴു ദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയര്‍ന്നതും ഡോളര്‍ കരുത്തുനേടിയതും ട്രഷറി ആദായം വര്‍ധിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോളതലത്തില്‍ നിക്ഷേപകര്‍ കൂട്ടമായി സ്വര്‍ണം വിറ്റഴിച്ചു. സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളര്‍ നിലവാരത്തിലെത്തി. വരും ദിവസങ്ങളിലും ആഗോളതലത്തില്‍ സ്വര്‍ണം വില്പന സമ്മര്‍ദം നേരിടാനാണ് സാധ്യത. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയും ചെയ്തു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||