ബിടെക് പരീക്ഷ ഓൺലൈൻ ആയി നടത്തണം : വിദ്യാർഥികൾ സുപ്രീംകോടതിയിൽ

2021-08-04 By Admin

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബിടെക്ക് പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ടിപിആര്‍ പത്ത് ശതമാനത്തിലും അധികമായി നില്‍ക്കുന്ന സാഹചര്യത്തില്‍ എഴുത്തു പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. 

റിട്ട് ഹര്‍ജിയാണ് വിദ്യാര്‍ത്ഥികളാണ് നല്‍കിയിരിക്കുന്നത്. ഓഫ്‌ലൈനായി പരീക്ഷകള്‍ നടത്തുമെന്ന സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞു. തങ്ങളുടെ ജീവന്‍ വച്ച് കളിക്കരുതെന്നും മൗലികാവകാശം സംരക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||