കാളിദാസ് നായകനായി തമിഴിൽ : നായികാ താന്യ രവിചന്ദ്രൻ

2021-06-07 By Admin

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകന്‍. റൈസ് ഈസ്റ്റ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താന്യ രവിചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായിക.
തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ ഒരുപിടി ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച റീചാര്‍ഡ് എം നാഥനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അതേസമയം, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന രജിനി എന്നീ ചിത്രങ്ങളാണ് കാളിദാസിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നത്.
 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||